ഉത്തരാഖണ്ഡ്‌ കൊലപാതകം; ബിജെപി തെളിവ്‌ നശിപ്പിച്ചു, മൃതദേഹം സംസ്‌കരിക്കാൻ തയ്യാറാകാതെ കുടുംബം

പുൽകിത്‌ ആര്യ, അങ്കിത ഭണ്ഡാരി


ലഖ്‌നൗ > ഉത്തരാഖണ്ഡിലെ മുൻ ബിജെപി നേതാവിൻറെ മകൻ മുഖ്യ പ്രതിയായ റിസപ്ഷനിസ്റ്റിൻറെ കൊലപാതകത്തിൽ പ്രതിഷേധവുമായി കുടുംബം. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് അങ്കിത ഭണ്ഡാരിയുടെ പിതാവ്. പെൺകുട്ടി ജോലി ചെയ്‌തിരുന്ന റിസോർട്ട് തകർക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്ന് കുടുംബം ആരോപിച്ചു. മുതിർന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടാണത്. പുൽകിത് കേസിൽ പ്രധാന പ്രതിയാണ്. ഈ റിസോർട്ടിൽ വെച്ചാണ് പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നും ആ തെളിവുകൾ ഇല്ലാതാക്കാനാണ് ഉടനടി റിസോർട്ട് പൊളിച്ചു കളഞ്ഞതെന്നും കുടുംബം ആരോപിച്ചു. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ​ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവിൽ പുറത്തു വന്ന റിപ്പോർട്ടിൽ പെൺകുട്ടിയുടെത് മുങ്ങിമരണമാണ്. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.   Read on deshabhimani.com

Related News