ഉത്തരാഖണ്ഡ്‌ പ്രളയം; മരണം 64 ആയി, നൈനിറ്റാലില്‍ മാത്രം 28 പേര്‍ മരിച്ചു



ന്യൂഡൽഹി > ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 64 ആയി. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒക്ടോബര്‍ 19ന് നൈനിറ്റാലില്‍ മാത്രം 28 പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. അല്‍മോറയില്‍ 6 പേര്‍ക്കും ചാമ്പവട്ടില്‍ 8 പേര്‍ക്കും ഉദ്ധം സിങ്‌ നഗറില്‍ 2 പേര്‍ക്കും ജീവന്‍ നഷ്‌ടപ്പെട്ടുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത് എണ്ണായിരത്തോളം ആളുകളെയാണ്. കനത്ത മഴയില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. തീസ്‌താനദി കരകവിഞ്ഞു. സിലിഗുരി ഡാര്‍ജിലിങ്‌ പ്രധാന പാതയായ എന്‍.എച്ച് 55ല്‍ ഗതാഗതം നിര്‍ത്തിവച്ചു. Read on deshabhimani.com

Related News