മനുഷ്യാവകാശ ലംഘനം ഗുരുതരം ; മോദി പരിഷ്കൃത 
രാഷ്ട്രങ്ങളിൽനിന്ന്‌ 
പഠിക്കണം: യു എസ്‌



വാഷിങ്‌ടൺ ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ ഗുരുതരമെന്ന്‌ അമേരിക്ക. കൊലപാതകങ്ങൾ, മാധ്യമസ്വാതന്ത്ര്യം ഹനിക്കൽ, മതപരവും വംശീയവും ന്യൂനപക്ഷങ്ങൾക്കെതിരായതുമായ അക്രമം എന്നിങ്ങനെ കഴിഞ്ഞ വർഷമുണ്ടായ നിരവധി സംഭവങ്ങൾ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. ജീവന്‌ ഭീഷണിയാകുന്ന ജയിൽ വ്യവസ്ഥകൾ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമങ്ങൾക്കുംമേലുള്ള കടന്നുകയറ്റം എന്നിവയും രാജ്യത്ത്‌ ഗുരുതരമാണ്‌. ഇന്റർനെറ്റ്‌ വിലക്ക്‌, രാജ്യത്തിന്‌ പുറത്തുപോകുന്നതിലുള്ള നിയന്ത്രണം, സർക്കാർ അഴിമതി, ലൈംഗികാതിക്രമങ്ങൾ എന്നിവയിലും ഇന്ത്യ മുന്നിലെന്നാണ്‌ റിപ്പോർട്ട്‌. Read on deshabhimani.com

Related News