യുപിയിൽ കോൺഗ്രസ്‌ താരപ്രചാരകരിൽ കനയ്യ കുമാറും ആൾദൈവവും

videograbbed image കനയ്യ കുമാർ


ന്യൂഡൽഹി ഉത്തർപ്രദേശ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി കോൺഗ്രസ്‌ പുറത്തുവിട്ട മുപ്പത്‌ താര നേതാക്കളുടെ പട്ടികയിൽ കനയ്യ കുമാറും. സെപ്‌തംബറിലാണ്‌ സിപിഐ വിട്ട്‌ കനയ്യ കോൺഗ്രസിൽ എത്തിയത്‌. ആൾദൈവം ആചാര്യ പ്രമോദ്‌ കൃഷ്‌ണം കോൺഗ്രസിന്റെ താരപ്രചാരകനാണ്‌. സോണിയാഗാന്ധി, മൻമോഹൻ സിങ്‌, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ്‌ പട്ടികയിലെ ആദ്യ നാല്‌ പേരുകാർ. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കം മലയാളി നേതാക്കളാരും പട്ടികയിൽ ഇല്ല. വിമത നേതാക്കളായി അറിയപ്പെടുന്ന ഗുലാംനബി ആസാദ്‌, ഭൂപീന്ദർ സിങ്‌ ഹൂഡ എന്നിവർ പട്ടികയിലുണ്ട്‌. രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും എതിരാളി സച്ചിൻ പൈലറ്റും ഇടംനേടി. ഛത്തിസ്‌ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ഭാഗെൽ, യുപിയിൽ നിന്നുള്ള നേതാക്കളായ സൽമാൻ ഖുർഷിദ്‌, രാജ്‌ ബബ്ബർ എന്നിവരും പട്ടികയിലുണ്ട്‌.   Read on deshabhimani.com

Related News