സ്‌‌കൂളും തിയറ്ററും തുറക്കില്ല, രാത്രി യാത്രയ്‌ക്ക് നിരോധനം ഒഴിവാക്കും; അൺലോക്ക് 3.0 മാർരേഖ പുറത്തിറക്കി



ന്യൂഡൽഹി > കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അൺലോക്ക് 3.0 മാർരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയറ്ററുകളും അടുത്ത മാസം 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്കും തുടരും. അതേസമയം, ജിംനേഷ്യങ്ങളും യോഗാ പഠന കേന്ദ്രങ്ങളും ആഗസ്ത് 5 മുതൽ തുറക്കാം. ആഗസ്ത് ഒന്നിന് നിലവിൽ വരുന്ന അൺലോക് 3.0ലെ തീരുമാനങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളിൽ ബാധകമല്ല. സ്‌‌കൂളുകൾ തുറക്കരുതെന്ന നിർദേശം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. ഇത് രോഗ്യവ്യാപനത്തിന് സാധ്യതയുണ്ടാുകമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആഗസ്ത്് 31 വരെയുളള നിർദേശങ്ങളാണ് പുതിയ മാർഗരേഖയിലുള്ളത്. രാത്രി യാത്രാ നിരോധനം ഒഴിവാക്കും. ആളുകൾ വലിയ തോതിൽ ഒത്തുകൂടുന്ന വലിയ ഹാളുകൾ,  ആഘോഷപരിപാടികൾ, മതചടങ്ങുകൾ, എന്നിവയ്ക്കും അനുമതിയില്ല. ബാറുകളും അടഞ്ഞുകിടക്കും. മാർഗരേഖയിൽ  ഇളവ് നൽകിയിരിക്കുന്നത് യോഗ സെന്റർ, ജിംനേഷ്യം എന്നിവയ്ക്ക് മാത്രമാണ്. സുരക്ഷ കണക്കിലെടുത്ത് 65 വയസ്സിന് മേൽ പ്രായമുള്ളവരും ആരോഗ്യപ്രശ്നമുള്ളവരും, ഗർഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളിൽ തന്നെ തുടരണം. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകിയ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് പുതിയ മാർഗനിർദ്ദേശങ്ങളെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.   Read on deshabhimani.com

Related News