ആൾട്ട്‌ന്യൂസ്‌ ഉടമ സുബൈറിന്റെ അറസ്‌റ്റ്‌: പരാതി നൽകിയ അക്കൗണ്ട്‌ ‘കാണാനില്ല’



ന്യൂഡൽഹി> ബിജെപി വിമർശകനും  ആൾട്ട്‌ ന്യൂസ്‌ സഹസ്ഥാപകനുമായ മൊഹമ്മദ്‌ സുബൈറിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകിയ ട്വിറ്റർ അക്കൗണ്ട്‌ കാണാനില്ല. ‘ഹനുമാൻ ഭക്‌ത്‌ ’ എന്ന ട്വിറ്റർ അക്കൗണ്ടാണ്‌ 2018 ൽ സുബൈർ ചെയ്‌ത ട്രോൾ പോസ്‌റ്റിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകിയത്‌. എന്നാൽ ഈ അജ്ഞാത അക്കൗണ്ട്‌ സുബൈറിന്റെ അറസ്‌റ്റിന്‌ പിന്നാലെ മുക്കി. ജൂൺ പത്തൊമ്പതിന്‌ ’സുബൈറിനെ ഉടൻ അറസ്‌‌റ്റ്‌ ചെയ്യണമെന്നാണ്‌’ അവസാന പോസ്‌റ്റ്‌. ബാലാജി കിരൺ എന്നയാളുടെ ലിങ്ക്‌ അഡ്രസാണ്‌ പേജിനുള്ളത്‌. 1983 ൽ പുറത്തിറങ്ങിയ ഹിന്ദി  ചിത്രത്തിലെ രംഗം പങ്കുവെച്ച്‌ മോദി ഭരണത്തെ ട്രോളിയതിനാണ്‌ സാമുദിയിക ഐക്യം തകർക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി സുബൈറിനെതിരെ കേസെടുത്തത്‌. മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയാണ്‌ ശേഷമായിരുന്നു  അറസ്‌റ്റ്‌ . ബിജെപി ഐടി സെല്ലിന്റെ വ്യാജവാർത്തകൾ കയ്യോടെ പിടിക്കുന്നതാണ്‌ ആൾട്ട്‌ ന്യൂസിനെ അവരുടെ ശത്രുവാക്കിയത്‌.  അക്കൗണ്ട്‌ മുക്കിയതോടെ അറസ്‌‌റ്റ്‌ ചെയ്യിക്കാൻ ബിജെപിയും ഡൽഹി പൊലീസും ഒത്തുകളിച്ചുവെന്ന ആരോപണവും ശക്തമാകുന്നുണ്ട്‌.   Read on deshabhimani.com

Related News