ത്രിപുരയിൽ വൻ 
ജനകീയ മാർച്ച്‌



കൊൽക്കത്ത നീതിപൂർവ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക, ജനാധിപത്യ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഫാസിസ്റ്റ്‌ –-വർഗീയ വിരുദ്ധ ജനാധിപത്യ മതേതരകക്ഷികളുടെ നേതൃത്വത്തിൽ അഗർത്തലയിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസിലേക്ക്‌  ജനകീയ മാർച്ച് സംഘടിപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനവും സമർപ്പിച്ചു. മാർച്ചിൽ സിപിഐ എം, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടികൾ ദേശീയ പതാക വഹിച്ചാണ്‌ പങ്കെടുത്തത്‌.  ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതൻ ചൗധരി, പിസിസി അധ്യക്ഷൻ ബിർജിത് സിൻഹ, സുധിപ് റോയ് ബർമൻ തുടങ്ങിയവർ നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന വ്യാപകമായി ബിജെപി വ്യാപക ആക്രമണമാണ്‌ നടത്തുന്നത്‌. ഒരാൾ കൊല്ലപ്പെട്ടു. അക്രമം തടയുന്നതിൽ പരാജയപ്പെട്ട മൂന്ന്‌ പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പുകമീഷൻ സസ്‌പെൻഡ്ചെയ്തു. Read on deshabhimani.com

Related News