ത്രിപുര ചിത്രം തെളിഞ്ഞു ; സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌



ന്യൂഡൽഹി ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ വിശാല മതനിരപേക്ഷ മുന്നണിയുമായുള്ള ധാരണയ്‌ക്ക്‌ വിരുദ്ധമായി അധികമായി നാലുസീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌. ധാരണപ്രകാരം 13 സീറ്റാണ്‌ കോൺഗ്രസിന്‌ അനുവദിച്ചത്‌. എന്നാൽ 17 സീറ്റിൽ പത്രിക നല്‍കിയിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്‌ച മൂന്നെണ്ണം പിൻവലിച്ചു. ബുധനാഴ്‌ച ഒരണ്ണം പിൻവലിച്ചിരുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന്‌ പിസിസി വക്താവ്‌ പ്രശാന്ത ഭട്ടാചാർജി പ്രതികരിച്ചു. തിപ്രമോതയും അവസാനദിനം മൂന്ന്‌ സ്ഥാനാർഥികളെ പിൻവലിച്ചു. അന്തിമ സ്ഥാനാർഥി പട്ടിക മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസർ പ്രഖ്യാപിച്ചു. ആകെ 19 പത്രിക തള്ളി.  അറുപതംഗ നിയമസഭയിൽ സിപിഐ എം നയിക്കുന്ന ഇടതുമുന്നണി 46 സീറ്റിലും കോൺഗ്രസ്‌ പതിമൂന്ന്‌ സീറ്റിലും സ്വതന്ത്രൻ ഒരു സീറ്റിലും മത്സരിക്കും. ബിജെപി, ഐപിഎഫ്‌ടി സഖ്യം യഥാക്രമം 55, ആറ്‌ സീറ്റുകളിൽ മത്സരിക്കും. ഒരു സീറ്റിൽ ഇരുപാർടികൾക്കും സ്ഥാനാർഥിയുണ്ട്‌. തിപ്രമോത 42സീറ്റിലും തൃണമൂൽ 28ലും മത്സരിക്കും. Read on deshabhimani.com

Related News