വഞ്ചനയ്‌ക്ക്‌ മറുപടി നൽകാൻ ത്രിപുര ; വിശാല മതനിരപേക്ഷ 
സഖ്യത്തിന്റെ പ്രചാരണയോഗങ്ങളില്‍ മികച്ച ജനപങ്കാളിത്തം

ഫോട്ടോ: അരിന്ദം ചക്രവർത്തി/ദശേർ കഥ


അഗർത്തല എംഎ വിദ്യാർഥിയായ തബ്‌രേഷിനെ കണ്ടത്‌ പശ്ചിമ ത്രിപുരയിലെ ബാമുട്ടിയ ഗ്രാമക്കവലയിൽവച്ചാണ്‌. തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ സംസാരിക്കാൻ തബ്‌രേഷിന്‌ ഉത്സാഹമായിരുന്നു. ത്രിപുരയിലെ ജനങ്ങളെ ബിജെപി വഞ്ചിച്ചതിനെക്കുറിച്ച്‌ തബ്‌രേഷ്‌ കൃത്യമായി പറഞ്ഞു.  ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ തകർച്ച വലിയ ഉദാഹരണം. ഇടതുമുന്നണി ഭരണകാലത്ത്‌ 100 തൊഴിൽദിനവും 170 രൂപ ദിവസവേതനവും മുടങ്ങാതെ ലഭിച്ചു. 200 തൊഴിൽദിനവും 340 രൂപ വേതനവും വാഗ്‌ദാനം ചെയ്‌താണ്‌ 2018ൽ ബിജെപി അധികാരത്തിൽ വന്നത്‌. ഇപ്പോൾ 40 തൊഴിൽദിനംപോലും കിട്ടുന്നില്ല. ഈ സാമ്പത്തികവർഷം നൽകിയത്‌ 32 തൊഴിൽദിനം. ത്രിപുരയിൽ ആദിവാസി സ്വയംഭരണ പ്രവിശ്യയായി ‘തിപ്ര ലാൻഡ്‌’ രൂപീകരിക്കുമെന്ന്‌ ഉറപ്പ്‌ നൽകിയാണ്‌ ബിജെപി, ഐപിഎഫ്‌ടിയെ കൂട്ടുപിടിച്ചത്‌. അഞ്ചു വർഷത്തിനുശേഷം ഐപിഎഫ്‌ടി ദുർബലമായതല്ലാതെ ‘തിപ്ര ലാൻഡ്‌’ നിലവിൽവന്നില്ല. ഭൂമിശാസ്‌ത്രപരമായി  ‘തിപ്ര ലാൻഡി’ന്‌ അതിര് നിശ്ചയിക്കാനാകില്ലെന്ന് ഇപ്പോൾ മുഖ്യമന്ത്രി മണിക്‌ സാഹ പറയുന്നത്‌. വഞ്ചനയും നാണക്കേടും സഹിച്ച്‌ ഐപിഎഫ്‌ടി ബിജെപിക്കൊപ്പം തുടരുന്നു. വഞ്ചകർക്ക്‌ ചുട്ട മറുപടി നൽകാൻ വോട്ടർമാർ തയ്യാറെടുത്തിട്ടുണ്ടെന്ന്‌ ഇടതുമുന്നണി നേതൃത്വം നൽകുന്ന വിശാല മതനിരപേക്ഷ സഖ്യത്തിന്റെ പ്രചാരണയോഗങ്ങളിലെ ജനപങ്കാളിത്തം സൂചിപ്പിക്കുന്നു. ബാമുട്ടിയയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തവരിൽ പകുതിയോളം സ്‌ത്രീകള്‍. കുട്ടികളും വയോധികരും ജാഥകളായാണ്‌ യോഗസ്ഥലത്തേക്ക്‌ വന്നത്‌. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ മണിക്‌ സർക്കാർ യോഗം ഉദ്‌ഘാടനം ചെയ്‌തു. മജ്‌ലിസ്‌പുർ മണ്ഡലത്തിലെ രണീർ ബസാറിൽ ചേർന്ന പൊതുയോഗത്തിലും മണിക്‌ സർക്കാർ സംസാരിച്ചു. Read on deshabhimani.com

Related News