ത്രിപുരയിലെ അക്രമം; ഗവർണറെ കാണാൻ അനുമതി തേടി എംപിമാർ



അഗർത്തല > ത്രിപുരയില്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാര്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും. കൂടിക്കാഴ്ച്ചക്കായുള്ള സമയം എംപിമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും രാജ്ഭവനില്‍ നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതാദ്യമായല്ല രാജ്ഭവന്‍ കൂടിക്കാഴ്ച്ച ആവശ്യത്തില്‍ പ്രതികരിക്കാതിരിക്കുന്നത്. നേരത്തെ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായ ആക്രമണം അഴിച്ചുവിടുന്ന സമയത്ത് പ്രതിപക്ഷപാര്‍ട്ടികള്‍ ഗവര്‍ണറെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും രാജ്ഭവന്‍ അനുമതി നല്‍കിയിരുന്നില്ല. ഇന്നും പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി ലഭിക്കുമോ എന്ന കാര്യം സംശയമാണ്. അതേസമയം, ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കി. സംഘത്തിനു നേരെ ബിജെപി ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം. ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.   Read on deshabhimani.com

Related News