തൃണമൂലിനെ വിമർശിച്ച് മാർഗരറ്റ്‌ ആൽവ



ന്യൂഡൽഹി> ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്ന്‌ ബിജെപിയെ സഹായിച്ച തൃണമൂൽ കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ്‌ ആൽവ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ പ്രതിപക്ഷ പാർടികൾക്ക്‌ യോജിച്ച്‌ പ്രവർത്തിക്കാനുള്ള അവസരമായിരുന്നു. എന്നാൽ, ചില പാർടികൾ പ്രതിപക്ഷ ഐക്യത്തെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപിയെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്‌ക്കാൻ തീരുമാനിച്ചു. ഈ നടപടിയിലൂടെ ഇത്തരം പാർടികളും നേതാക്കളും സ്വന്തം വിശ്വാസ്യതയാണ്‌ തകർത്തത്‌–- ആൽവ കുറ്റപ്പെടുത്തി. ജഗദീപ്‌ ധൻഖറിന്‌ അവർ വിജയാശംസകളും നേർന്നു. Read on deshabhimani.com

Related News