സിപിഐ എം പ്രവര്‍ത്തകനെ തൃണമൂലുകാർ മർദിച്ചു കൊന്നു



കൊൽക്കത്ത പശ‌്ചിമ ബംഗാളിൽ തൃണമൂലുകാർ സിപിഐ എം പ്രവർത്തകനെ മർദിച്ചു കൊന്ന‌് കനാലിൽ തള്ളി. ദക്ഷിണ 24 പർഗനാസ് ജില്ലയിലെ മധുരാപ്പൂർ ലോക‌്‌സഭാ മണ്ഡലത്തിൽപ്പെട്ട പഥർപ്രതിമ എന്ന സ്ഥലത്ത് അജയ് മണ്ഡലാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്നു. തൃണമൂൽ വിലക്ക് ലംഘിച്ച് സിപിഐ എം സ്ഥാനാർഥിക്കുവേണ്ടി സജീവമായി പ്രവർത്തിച്ചതിനാണ് വധിക്കപ്പെട്ടത്. നാവ‌്  അറുത്തുമാറ്റി. കൊലപ്പെടുത്തിയ ശേഷം  കഴുത്തറത്തുമാറ്റി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ച മണ്ഡലിനെ തൃണമൂലുകാർ തട്ടിക്കൊണ്ടുപോയി മൂന്നുദിവസം തടവിൽ പാർപ്പിച്ച് ബലാൽക്കാരമായി പത്രിക പിൻവലിപ്പിച്ചിരുന്നു. പ്രതികളെ ഉടൻ അറസ്റ്റ‌് ചെയ്യണമെന്ന‌് ആവശ്യപ്പെട്ട‌് അജയ് മണ്ഡലിന്റെ മൃതദേഹവുമായി സിപിഐ എം നേതൃത്വത്തിൽ പൊലീസ‌് സ‌്റ്റേഷനു മുന്നിൽ പ്രതിഷേധം നടത്തി. Read on deshabhimani.com

Related News