ഒരുമിച്ച്‌ യാത്ര ചെയ്‌തു; ഇതര മതസ്ഥരായ മലയാളി വിദ്യാർഥികൾക്കുനേരെ സംഘപരിവാർ ആക്രമണം



മംഗളൂരു > ഒരുമിച്ച്‌ ബൈക്കിൽ യാത്ര ചെയ്‌തതിന്‌ ഇതര മതസ്ഥരായ മലയാളി വിദ്യാർഥികളെ സംഘപരിവാറുകാർ ആക്രമിച്ചു. സൂറത്ത്‌കൽ മുക്ക ശ്രീനിവാസ്‌ കോളേജ്‌ വിദ്യാർഥികളായ കാസർകോട്‌ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട്‌  സ്വദേശിയായ ആൺകുട്ടിയുമാണ്‌ ആക്രമണത്തിന്‌ ഇരയായത്‌. സംഭവത്തിൽ ആറംഗ സംഘം പിടിയിലായി. പുതിയ താമസസ്ഥലത്തേക്ക്‌ മാറാൻ പെൺകുട്ടി ലഗേജുമായി സുഹൃത്തിന്റെ കൂടെ ബൈക്കിൽ യാത്രചെയ്യവെയാണ്‌ ആക്രമണം. പിന്തുടർന്ന്‌ എത്തിയ സംഘപരിവാറുകാർ ഇഡ്യയിൽവച്ച്‌ വഴിതടഞ്ഞ്‌ പേര്‌ ചോദിച്ചു. ഇരുവരും പേര്‌ പറഞ്ഞതോടെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. സംഘപരിവാർ പ്രവർത്തകരായ പ്രഹ്ലാദ്‌ ആചാര്യ (24), പ്രശാന്ത്‌ ആചാര്യ (23), ഗുരുപ്രസാദ്‌(25), പ്രതീഷ്‌ ആചാര്യ (21), ഭരത്‌ ഷെട്ടി (27), സുകേഷ്‌(23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഹൈന്ദവ സംഘടനാ പ്രവർത്തകരാണെന്ന്‌ ഡിസിപി ഹരിറാം ശങ്കർ പറഞ്ഞു.   Read on deshabhimani.com

Related News