ക്വിറ്റ്‌ ഇന്ത്യ ദിനത്തിൽ മഹാപടാവ്‌ ; കേന്ദ്ര ട്രേഡ്‌ യൂണിയന്‍ ദേശീയ കൺവൻഷൻ



ന്യൂഡൽഹി തൊഴിലാളി–- ജനവിരുദ്ധ നയങ്ങൾ പൂർവാധികം ശക്തിയോടെ പിന്തുടരുന്ന മോദി സർക്കാരിനെതിരെ ദേശീയ–- സംസ്ഥാന തലങ്ങളിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ ദേശീയ കൺവൻഷൻ. ക്വിറ്റ്‌ ഇന്ത്യ ദിനമായ ആഗസ്‌ത്‌ ഒമ്പതിന്‌ സംസ്ഥാനതലങ്ങളിൽ മഹാപടാവ്‌ ചേരും. സംഘടനകൾ രൂപീകരിച്ച അവകാശ പ്രഖ്യാപനത്തിനും പ്രതിനിധികൾ അംഗീകാരം നൽകി. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്‌എംഎസ്‌, എഐയുടിയുസി, സേവ, ടിയുസിസി, എഐസിസിടിയു, എൽപിഎഫ്‌, യുടിയുസി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന കൺവൻഷനിൽ ഗാന്ധി രക്തസാക്ഷി സ്‌മരണയും പുതുക്കി.  മഹാപടാവിനു മുന്നോടിയായി ജില്ലാ, പഞ്ചായത്ത്‌ തലങ്ങളിൽ കൺവൻഷനുകളും വാഹന ജാഥകളും പദയാത്രകളും നടത്തും. വർഷാവസാനം ദേശീയ പണിമുടക്കും സംഘടിപ്പിക്കും. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി 2023 പോരാട്ടങ്ങളുടെ വർഷമായിരിക്കുമെന്ന്‌ നേതാക്കൾ പറഞ്ഞു. Read on deshabhimani.com

Related News