വാഹന ഇൻഷുറൻസ്‌ പ്രീമിയം കൂട്ടി ; ജൂൺ ഒന്നുമുതൽ പ്രാബല്യം



ന്യൂഡൽഹി ഇന്ധനവില വർധനയിൽ നട്ടംതിരിയുന്ന ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി വാഹനഇൻഷുറൻസ്‌ പ്രീമിയം തുകയും കേന്ദ്രസർക്കാർ വർധിപ്പിച്ചു. തേർഡ്‌പാർടി ഇൻഷുറൻസ്‌ പ്രീമിയം തുകയാണ്‌ വർധിപ്പിച്ചത്‌. ജൂൺ ഒന്നിന്‌ വർധന പ്രാബല്യത്തിലാകും.  പുതിയ കാറുകളുടെയും ബൈക്കുകളുടെയും സിംഗിൾപ്രീമിയം തുകയും ഉയർത്തി. 1000സിസിയിൽ കൂടാത്ത പുതിയകാറുകളുടെ മൂന്നുവർഷത്തെ സിംഗിൾ പ്രീമിയം 6521 രൂപ. 1000 സിസി മുതൽ- 1500 സിസി വരെയുള്ള കാറുകളുടേത്‌ 10,640 രൂപ. 1500 സിസിക്ക്‌ മുകളിലുള്ള കാറുകളുടേത്‌ 24,596 രൂപ. ഇരുചക്രവാഹനങ്ങളുടെ അഞ്ച്‌ വർഷത്തെ സിംഗിൾപ്രീമിയം 75 സിസിയിൽ താഴെയുള്ള ബൈക്കുകൾക്ക്‌ 2901 രൂപ. 75 സിസി മുതൽ 150 സിസി വരെയുള്ള ബൈക്കുകളുടേത്‌ 3851 രൂപ. 150 സിസി മുതൽ 350 സിസി വരെ 7365 രൂപ. 350സിസിക്ക്‌ മുകളിൽ 15,117 രൂപ.  അതേസമയം, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകൾക്ക്‌ തേഡ്‌പാർടി ഇൻഷുറൻസ്‌ പ്രീമിയം തുകയിൽ 15 ശതമാനം ഇളവ്‌ അനുവദിച്ചു. ഇലക്‌ട്രിക്ക്‌, ഹൈബ്രിഡ്‌ ഇലക്‌ട്രിക്ക്‌ വാഹനങ്ങളുടെ പ്രീമിയം തുകയിൽ യഥാക്രമം 15 ശതമാനത്തിന്റെയും ഏഴ്‌ ശതമാനത്തിന്റെയും കുറവ്‌ വരുത്തി. Read on deshabhimani.com

Related News