തരിഗാമിയുടെ അനധികൃത തടങ്കൽ ; നഷ്ടപരിഹാരത്തിന്‌ തുടർനടപടി 
സ്വീകരിക്കാം : സുപ്രീംകോടതി



ന്യൂഡൽഹി ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ അനധികൃത തടങ്കലിലാക്കിയ നടപടി ചോദ്യം ചെയ്‌ത്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി നൽകിയ ഹേബിയസ്‌ കോർപസ്‌ ഹർജി സുപ്രീംകോടതി തീർപ്പാക്കി. നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ തരിഗാമിക്ക്‌ തുടർ നിയമനടപടികൾ സ്വീകരിക്കാമെന്ന്‌ ജസ്റ്റിസ്‌ അഭയ്‌ എസ്‌ ഓഖ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു. പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ 2019 ആഗസ്‌തിലാണ്‌ അധികൃതർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കുൽഗാമിലെ മുൻ എംഎൽഎയുമായ തരിഗാമിയെ തടങ്കലിലാക്കിയത്‌. അനധികൃത നടപടി ചോദ്യം ചെയ്‌ത്‌ സീതാറാം യെച്ചൂരി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. Read on deshabhimani.com

Related News