വിദ്യാര്‍ഥിയെ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപം;അധ്യാപകനെ സസ്‌പെന്റ് ചെയ്തു



ബെംഗളൂരു > വിദ്യാര്‍ഥിയെ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ അധ്യാപകനെ പുറത്താക്കി. കര്‍ണാടകയിലെ മണിപ്പാല്‍ സര്‍വകലാശാലയിലാണ് സംഭവം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എന്‍ജിനിയറിങ് അസി. പ്രൊഫസര്‍ രവീന്ദ്രനാഥ റാവുവാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥി ഹംസയെ മുംബൈയില്‍ ഭീകരാക്രമണം നടത്തിയ അജ്മല്‍ കസബിന്റെ പേരുവിളിച്ച് അധിക്ഷേപിച്ചത്. ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി ഇത് ചോദ്യം ചെയ്യുന്നതിന്റെയും അധ്യാപകന്‍ മാപ്പ് പറയുന്നതിന്റെയും ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അധ്യാപകനെ അന്വേഷണവിധേയമായാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നകത്.  വിദ്യാര്‍ഥിയുടെ പേര് കേട്ടപ്പോള്‍ ' നീ അജ്മല്‍  കസബിനെ പോലെയുണ്ടല്ലോ' എന്നായിരുന്നു അധ്യാപകന്റെ ആദ്യ കമന്റ്. പ്രൊഫസറുടെ കമന്റിനെ എതിര്‍ക്കുന്ന വിദ്യാര്‍ഥിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്, സ്വന്തം മകനെ നിങ്ങളിങ്ങനെ വിളിക്കുമോ എന്നും വിദ്യാര്‍ഥി ചോദിക്കുന്നു   Read on deshabhimani.com

Related News