വാർത്തയിൽ പുകയടിക്കാനും ബിജെപിക്ക് ടെക്‌ഫോഗ്‌ ; ഐടി സെല്ലിന്റെ സൈബർ തട്ടിപ്പ് പുറത്ത്‌



ന്യൂഡൽഹി ബിജെപി ഐടി സെൽ ടെക്‌ഫോഗ്‌ സാങ്കേതികവിദ്യ വഴി  മുഖ്യധാരാ മാധ്യമങ്ങളുടെ ഓൺലെൻ  വാർത്തകൾ തിരുത്തി വ്യാജവാർത്തകളാക്കി വാട്സാപ്‌ വഴി പ്രചരിപ്പിക്കുന്നെന്ന്‌ വെളിപ്പെടുത്തൽ. ദശലക്ഷക്കണക്കിന്‌ ഇന്ത്യക്കാർ ഇതുവഴി വഞ്ചിക്കപ്പെടുകയാണ്‌. നിർജീവ വാട്സാപ്‌ അക്കൗണ്ടുകളിൽ നുഴഞ്ഞുകയറിയാണ്‌ സൈബർ തട്ടിപ്പ്‌. നിരപരാധികൾ കേസിൽപ്പെടാനും ഇതിടയാക്കുമെന്ന്‌ ‘ദി വയർ’ ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിൽ പറഞ്ഞു. ബിജെപി അനുകൂലികൾ ടെക്‌ഫോഗ്‌ വഴി വാട്സാപ്പും ട്വിറ്ററും ദുരുപയോഗിക്കുന്നതിന്റെ  വിശദാംശം നേരത്തെ പുറത്തുവന്നിരുന്നു. നുഴഞ്ഞുകയറാൻ ഉദ്ദേശിക്കുന്ന വാട്സാപ്‌ അക്കൗണ്ടിലേക്ക്‌ ചാരസോഫ്‌റ്റ്‌വെയർ അയച്ചാണ്‌ ആക്രമണം തുടങ്ങുക. തുടർന്ന്‌, അക്കൗണ്ടിൽനിന്ന്‌ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജസന്ദേശങ്ങൾ അയക്കും. Read on deshabhimani.com

Related News