തേജസ്വി യാദവിനെയും മിസ ഭാരതിയെയും ചോദ്യം ചെയ്‌തു



ന്യൂഡൽഹി > ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ സിബിഐ ചോദ്യംചെയ്‌തു. ലാലുപ്രസാദ്‌ യാദവ്‌ കേന്ദ്ര റെയിൽമന്ത്രി ആയിരുന്നപ്പോൾ ജോലി നല്‍കി പകരം ഭൂമി എഴുതിവാങ്ങിയെന്ന കേസിലാണ്‌ മകൻ തേജസ്വിയേയും ചോദ്യം ചെയ്‌തത്‌. ഇതേ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തേജസ്വിയുടെ സഹോദരിയും എംപിയുമായ മിസ ഭാരതിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ശനിയാഴ്‌ച ചോദ്യം ചെയ്‌തു. അന്വേഷണ ഏജൻസികളുമായി സഹകരിക്കുമെന്നും വേട്ടയാടലുകൾക്കെതിരെ വിജയംവരെ പോരാടുമെന്നും തേജസ്വി യാദവ്‌ പ്രതികരിച്ചു.  ഇതേ കേസിൽ ലാലുവിനെയും ചോദ്യം ചെയ്‌തിരുന്നു. Read on deshabhimani.com

Related News