താജ്‌മഹൽ നിൽക്കുന്ന സ്ഥലം ജയ്‌പുർ രാജകുടുംബത്തിന്‍റേതെന്ന് ബിജെപി എംപി



ന്യൂഡൽഹി > ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ നിൽക്കുന്ന സ്ഥലം  ജയ്‌പുർ രാജകുടുംബത്തിന്റേതാണെന്നും പിന്നീട്‌ അത്‌ ഷാജഹാൻ ചക്രവർത്തി കൈവശപ്പെടുത്തിയതാണെന്നും വാദിച്ച്‌ ബിജെപി എംപി ദിയകുമാരി. രാജ്സമന്ദ് മണ്ഡലത്തിൽനിന്നുള്ള എംപിയായ ഇവരും ജയ്‌പുർ രാജകുടുംബാംഗമാണ്‌. ബിജെപി അയോധ്യ ജില്ലാ നേതാവ്‌ രജനീഷ് സിങ്‌ താജ്‌മഹലിലെ അടഞ്ഞുകിടക്കുന്ന 22 മുറി തുറക്കണമെന്നും അതിൽ ഹിന്ദുവിഗ്രഹങ്ങളും ലിഖിതങ്ങളുമുണ്ടെന്നും കാണിച്ച്‌ അലഹബാദ്‌ ഹൈക്കോടതിയിൽ ഹർജി നൽകിയതിനു പിന്നാലെയാണ്‌ എംപിയുടെ അവകാശവാദം. താജ്‌മഹലിനു മുമ്പ്‌ അവിടെ ഉണ്ടായിരുന്നത്‌ ക്ഷേത്രമായതുകൊണ്ടാണ്‌ മുറികൾ തുറക്കാത്തതെന്നും അവ തുറന്നാൽ എല്ലാം വ്യക്തമാകുമെന്നും ദിയകുമാരി അവകാശപ്പെട്ടു. കുത്തബ്‌ മിനാറിന്റെ പേര്‌ വിഷ്‌ണുസ്‌തംഭം എന്നാക്കണമെന്നും ഉള്ളിൽ പ്രാർഥന നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ തീവ്രഹിന്ദുത്വ സംഘടനകൾ ചൊവ്വാഴ്‌ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. Read on deshabhimani.com

Related News