ആശ്രമത്തിലെ അന്തേവാസിക്ക് പീഡനം:സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യും



ലക്‌നൗ > ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ പ്രത്യേക എംഎൽഎ, എം പി കോടതിയാണ് യു പി പൊലീസിന് പ്രത്യേക നിർദ്ദേശം നൽകിയത്. ഈ മാസം ഒമ്പതിനുള്ളില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം. പതിനൊന്ന് വര്‍ഷം പഴക്കമുള്ള കേസിലാണ് അറസ്റ്റ് ചെയ്യുന്നത്.നവംബർ 30നകം  കീഴടങ്ങാൻ ചിന്മയാനന്ദിന് സുപ്രീം കോടതി സമയം നൽകിയെങ്കിലും അദ്ദേഹം ഹാജരായില്ല, അതിനാൽ ഈ കാലാവധി നീട്ടാനാകില്ലെന്ന് പ്രത്യേകകോടതി ജഡ്ജി പറഞ്ഞു.  നേരത്തെ നിയമ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന ആരോപണവും ചിന്മയാനന്ദിനെതിരെ ഉയര്‍ന്നിരുന്നു. Read on deshabhimani.com

Related News