എംപിമാരുടെ സസ്‌പെന്‍ഷന്‍: പ്രതിപക്ഷം മാപ്പ് പറയില്ല; പ്രതിഷേധം



ന്യൂഡല്‍ഹി>  രാജ്യസഭയില്‍ എംപിമാരുടെ സസ്പെന്‍ഷന്‍ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം.സസ്പെന്‍ഷന്‍ ചട്ടവിരുദ്ധമാണെന്നും എംപിമാര്‍ മാപ്പു പറയില്ലെന്നും കോണ്‍ഗ്രസ് നേതാവ് മല്ലാകാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.  ബഹളം വയ്ക്കാത്ത എംപിമാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്‌. ക്രമപ്രശ്നം ഉന്നയിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ആദ്യം എംപിമാരുടെ പേര് പറയണം എന്നിട്ടാകണം സസ്പെന്‍ഷന്‍ നടപടികള്‍. എന്നാല്‍ ഇവിടെ  അതുണ്ടായില്ല- അദ്ദേഹം വ്യക്തമാക്കി അതേസമയം ,സഭയില്‍ അതിക്രമം കാട്ടാന്‍ ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തതെന്നായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ മറുപടി.  കഴിഞ്ഞ മാസം പത്തിന് എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും  സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്നും  വെങ്കയ്യ നായിഡു പറഞ്ഞു. അധ്യക്ഷന്റെ മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി   Read on deshabhimani.com

Related News