സാഹചര്യം അസാധാരണമെങ്കില്‍ റിട്ട്‌ പരി​ഗണിച്ചാല്‍ മതി ; സുപ്രീംകോടതി നിര്‍ദേശം



ന്യൂഡൽഹി മൗലികാവകാശമോ സ്വാഭാവികനീതിയോ നിഷേധിക്കപ്പെടുന്ന അസാധാരണ സാഹചര്യത്തില്‍മാത്രം ഹൈക്കോടതികൾ റിട്ട്‌ ഹർജികള്‍ സ്വീകരിക്കുന്നതാകും ഉചിതമെന്ന്‌ സുപ്രീംകോടതി. ബദൽ നിയമവഴി മുന്നിലുണ്ടെങ്കിൽ സ്വീകരിക്കാൻ ഹർജിക്കാരോട് നിര്‍ദേശിക്കണം. അത്തരം കേസുകളിലും മൗലികാവകാശ ലംഘനമോ അധികാരദുർവിനിയോഗമോ ബോധ്യപ്പെട്ടാൽ റിട്ട്‌ ഹർജി പരിഗണിക്കാമെന്നും ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.  തെലങ്കാനയിൽ  ഒരു സ്ഥാപനത്തിൽനിന്ന്‌ നാലുലക്ഷം രൂപ നികുതി ഈടാക്കാനുള്ള സംസ്ഥാന നികുതി ഉദ്യോ​ഗസ്ഥരുടെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌ത ഹർജിയിലാണ്‌ ഇടപെടൽ. കേന്ദ്ര ചരക്കുസേവനനികുതി നിയമത്തിലെ വ്യവസ്ഥപ്രകാരം സ്ഥാപനത്തിന്‌ നടപടി ചോദ്യം ചെയ്യാമെന്നിരിക്കെ റിട്ട്‌ ഹർജി അനാവശ്യമെന്ന വാദം കോടതി അം​ഗീകരിച്ചു. Read on deshabhimani.com

Related News