കരിമ്പുകർഷകരുടെ കുടിശ്ശിക: 
സുപ്രീം കോടതി നിലപാട്‌ തേടി



ന്യൂഡൽഹി കരിമ്പുകർഷകർക്ക്‌ കമ്പനികളിൽ നിന്ന്‌ 15,683 കോടി രൂപയുടെ കുടിശ്ശിക കിട്ടാനുള്ളതില്‍ കേന്ദ്രസർക്കാരിന്റെയും 16 സംസ്ഥാനങ്ങളുടെയും നിലപാട്‌ തേടി സുപ്രീംകോടതി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്‌, തമിഴ്‌നാട്‌, ഗുജറാത്ത്‌, ഉത്തരാഖണ്ഡ്‌, ഹരിയാന, ബിഹാർ, കർണാടകം, ആന്ധ്രാപ്രദേശ്‌, ഛത്തീസ്‌ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളോടാണ് നിലപാട് വ്യക്തമാക്കാന്‍‌ ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ നിര്‍ദേശിച്ചത്. 
ഉത്തർപ്രദേശിലെ കരിമ്പുകർഷകൻ ലോകേഷ്‌കുമാർ ദോഡി ഉൾപ്പെടെ ഒമ്പതുപേരാണ്‌ ഹര്‍ജിക്കാര്‍‌. പ്രതിസന്ധിയിലായ അഞ്ചുകോടിയിലധികം കർഷകരുടെ പ്രശ്‌നം പഠിക്കാൻ വിദഗ്‌ധസമിതിയെ നിയമിക്കണമെന്നും ഹര്‍ജിയിലുണ്ട്. 10500 കോടിയിലധികം രൂപയുടെ കുടിശ്ശിക ഉത്തർപ്രദേശിൽ മാത്രമുണ്ട്‌. നിരവധി കർഷകർ സാമ്പത്തിക പ്രയാസം കാരണം ജീവനൊടുക്കി. Read on deshabhimani.com

Related News