വിചാരണത്തടവുകാർക്ക്‌ ജാമ്യമില്ല ; യുപി സർക്കാരിന്‌ രൂക്ഷ വിമർശം ; എല്ലാവർക്കും ജാമ്യം 
അനുവദിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്



ന്യൂഡൽഹി ദീർഘകാലമായി തടവിലുള്ള വിചാരണത്തടവുകാർക്ക്‌ ജാമ്യംപോലും അനുവദിക്കാത്ത ഉത്തർപ്രദേശ്‌ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി. 853 വിചാരണത്തടവുകാർ അപ്പീലുകൾ തീർപ്പാകാതെ 10 വർഷത്തിലേറെയായി തടവിൽ കഴിയുന്നെന്ന റിപ്പോർട്ടാണ്‌ സുപ്രീംകോടതിയെ ചൊടിപ്പിച്ചത്‌. അലഹബാദ്‌ ഹൈക്കോടതിയെയും സുപ്രീംകോടതി വിമർശിച്ചു. ‘വിചാരണത്തടവുകാർക്ക്‌ ജാമ്യം അനുവദിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ, എല്ലാവർക്കും ജാമ്യം അനുവദിച്ച്‌  ഉത്തരവിറക്കേണ്ടിവരും. യുപി സർക്കാരിന്റെയും ഹൈക്കോടതിയുടെയും ഭാഗത്ത്‌ തെറ്റുണ്ട്‌. ആളുകളെ എക്കാലവും ജയിലിൽ ഇടാമെന്ന്‌ കരുതരുത്‌ ’–- ജസ്റ്റിസുമാരായ സഞ്‌ജയ്‌കിഷൻകൗൾ, എം എം സുന്ദരേഷ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ മുന്നറിയിപ്പ്‌ നൽകി. 12 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന സുലൈമാന്റെ ഹർജിയാണ് പരിഗണിച്ചത്.   Read on deshabhimani.com

Related News