നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ പ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി; മുൻ ഉത്തരവ് റദ്ദാക്കി



ന്യൂഡൽഹി> നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കേസ് എടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീംകോടതി. യുഎപിഎ ചട്ടത്തിലെ സെക്‌ഷൻ 10(എ) (ഐ) അനുസരിച്ച് നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വത്തിന്റെ പേരിൽ കേസ് എടുക്കാമെന്ന് ജസ്‌റ്റിസുമാരായ എം ആർ ഷാ, സി ടി  രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. നിരോധിത സംഘടനയിൽ അംഗത്വമുണ്ട് എന്ന ഒറ്റ കാരണത്താൽ യുഎപിഎ ചുമത്താൻ ആകില്ലെന്ന 2011ലെ വിധി സുപ്രീം കോടതി റദ്ദാക്കി. Read on deshabhimani.com

Related News