വ്യാജവാർത്ത ഭീഷണിയെന്ന്‌ ആവർത്തിച്ച്‌ ചീഫ്‌ജസ്‌റ്റിസ്‌



ന്യൂഡൽഹി വ്യാജവാർത്തകൾക്കെതിരെ വീണ്ടും തുറന്നടിച്ച്‌ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌. വ്യാജവാർത്തകൾ ജനാധിപത്യസംവിധാനത്തിന്‌ വലിയ ഭീഷണിയാണ്‌. സമുദായങ്ങൾക്കിടയിൽ വലിയരീതിയിലുള്ള സംഘർഷങ്ങൾ സൃഷ്ടിക്കാൻ വ്യാജവാർത്തകൾക്ക്‌ കഴിയും. സത്യത്തിനും നുണയ്‌ക്കുമിടയിൽ പാലം പണിയേണ്ടത്‌ അത്യാവശ്യമാണ്‌. വ്യാജവാർത്തകൾ ജനാധിപത്യസംവിധാനത്തെ വലിയരീതിയിൽ അസ്വസ്ഥമാക്കും–-ചീഫ്‌ജസ്‌റ്റിസ്‌ നിരീക്ഷിച്ചു.രാംനാഥ്‌ ഗോയങ്കെ അവാർഡ്‌ വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ്‌ജസ്‌റ്റിസ്‌.   ക്രിമിനൽക്കേസുകളിലെ മാധ്യമവിചാരണ വലിയ പ്രശ്‌നങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌. നിരപരാധികളുടെ അവകാശങ്ങൾ ഹനിക്കാതെ ജനങ്ങൾക്ക്‌ സത്യസന്ധമായ വസ്‌തുതകൾ എത്തിക്കുകയാണ്‌ മാധ്യമങ്ങളുടെ കർത്തവ്യം. ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം സത്യത്തിന്റെ ദീപശിഖയാണ്‌. ഡിജിറ്റൽ യുഗത്തിൽ സത്യസന്ധതയും വിശ്വാസ്യതയും നിഷ്‌പക്ഷതയും നിലനിർത്തേണ്ടത്‌ മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ചുമതലയാണെന്നും  ചീഫ്‌ജസ്‌റ്റിസ്‌ ഓർമിപ്പിച്ചു.   Read on deshabhimani.com

Related News