സുനിൽ ഝാക്കർ കോൺഗ്രസ്‌ വിട്ടു



ന്യൂഡൽഹി രാജസ്ഥാനിലെ ഉദയ്‌പുരിൽ ചിന്തൻ ശിബിരം നടക്കുന്നതിനിടെ പഞ്ചാബ്‌ മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ കോൺഗ്രസ്‌ വിട്ടു. ഫെയ്‌സ്‌ബുക്കിൽ തത്സമയം എത്തിയായിരുന്നു രാജിപ്രഖ്യാപനം. കോൺഗ്രസിന്‌ നല്ലതുവരട്ടെയെന്നും മുൻ പ്രതിപക്ഷനേതാവായ ഝക്കർ പറഞ്ഞു. തെരഞ്ഞെടുപ്പുതോൽവിയിൽ മുൻമുഖ്യമന്ത്രി ചരൺജിത്‌ ചന്നിയടക്കമുള്ള നേതാക്കളെ വിമർശിച്ചതിന്‌ അച്ചടക്കസമിതി ഝാക്കറെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. കെ വി തോമസിനുള്ള നടപടിക്ക്‌ ഒപ്പമാണ്‌ എ കെ ആന്റണി അധ്യക്ഷനായ സമിതി നടപടിക്ക്‌ ശുപാർശ ചെയ്‌തത്‌. ചന്നി കോൺഗ്രസിന്‌ ബാധ്യതയാണെന്നായിരുന്നു പരാമർശം.   Read on deshabhimani.com

Related News