വ്യാജവാർത്തകളെ നിലയ്‌ക്ക്‌ നിർത്താൻ നടപടികൾ വേണം: ജസ്‌റ്റിസ്‌ രവീന്ദ്രഭട്ട്‌



ന്യൂഡൽഹി> വ്യാജവാർത്തകളെ നിലയ്ക്ക്‌ നിർത്താൻ അടിയന്തിരനടപടികൾ വേണമെന്ന്‌ സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ്‌എസ്‌രവീന്ദ്രഭട്ട്‌. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാർത്തകളും വിദ്വേഷപ്രസംഗങ്ങളും പ്രചരിക്കുന്നത്‌ തടയാൻ ആവശ്യമായ നിയമനിർമാണം ഉൾപ്പടെയുള്ള നടപടികൾ വേണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജവാർത്തകൾ അഭിപ്രായസ്വാതന്ത്രത്തിന്‌ തന്നെ ഭീഷണിയാണെന്നും ഹാർവാർഡ്‌ ഇന്ത്യാ കോൺഫ്രൻസിൽ സംസാരിക്കവേ ജസ്‌റ്റിസ്‌ രവീന്ദ്രഭട്ട്‌ ചൂണ്ടിക്കാണിച്ചു. ‘മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവുമായി ബന്ധപ്പെട്ട കർശനമായ നിയമങ്ങളും വ്യവസ്ഥകളും ഇല്ലാത്ത സാഹചര്യത്തിൽ ന്യൂസ്‌ റൂമുകളിൽ നിന്നും വാർത്തയെന്ന പേരിൽ പ്രചരിക്കുന്ന കാര്യങ്ങളെ പിന്നിൽ നിക്ഷിപ്‌തതാൽപര്യങ്ങൾ നിയന്ത്രിക്കാനുള്ള സാധ്യത കൂടുതലാണ്‌’– ജഡ്‌ജി ചൂണ്ടിക്കാണിച്ചു. നേരത്തെ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡും സമാനമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വ്യാജവാർത്തകളുടെ ലോകത്ത്‌ ബലിയാടാകുന്നത്‌ സത്യമാണെന്ന്‌ ആയിരുന്നു അദ്ദേഹം പറഞ്ഞത്‌. Read on deshabhimani.com

Related News