കോവിഡ് 19: മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി



ന്യൂഡല്‍ഹി> കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി.ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ അവ സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പരിഹരിക്കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉടന്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അവശ്യവസ്തുക്കളും സേവനങ്ങളും ഉറപ്പാക്കണം. ഇവര്‍ താമസിക്കുന്ന വൃദ്ധ സദനങ്ങളില്‍ മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, സാനിറ്റൈസറുകള്‍ എന്നിവ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു   Read on deshabhimani.com

Related News