സോനു സൂദി‌ന്റെ സ്ഥാപനങ്ങളിൽ റെയ്​ഡ്



മുംബൈ സംഘപരിവാറിന്റെ അപ്രിയത്തിനിരയായ ബോളിവുഡ്​ നടൻ സോനു സൂദി‌ന്റെ  ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ  ആദായനികുതി പരിശോധന​. ലഖ്‌നൗവിലെ ഒരു കമ്പനിയിലും  മുംബൈയിലുമായി   ആറ് സ്ഥലങ്ങളിലാണ് ബുധനാഴ്ച  പരിശോധന നടത്തിയത്. ഒരു വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. സോനു സൂദിനെ​ രണ്ടാഴ്ചമുമ്പ്‌ ഡൽഹി സർക്കാർ സ്​കൂൾ വിദ്യാർഥികളുടെ പരിപാടിയുടെ ബ്രാൻഡ് അംബാസഡറാക്കിയിരുന്നു. പിന്നാലെ ആംആദ്മിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സോനു നിഷേധിച്ചിരുന്നു. അടച്ചിടൽ കാലത്ത് നിരവധി ക്ഷേമ  പ്രവര്‍ത്തനങ്ങള്‍  സോനു ചെയ്തിരുന്നു. Read on deshabhimani.com

Related News