രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കുന്നു; കോണ്‍ഗ്രസിന്റെ 'ബിജെപി പ്രതിരോധം' ഗോവയില്‍ കണ്ടു: യെച്ചൂരി



ന്യൂഡല്‍ഹി> ബിജെപിയെ പ്രതിരോധിക്കുന്നത് ആരാണെന്ന് കേരളത്തിലെയും ഗോവയിലെയും അനുഭവങ്ങളില്‍നിന്ന് വ്യക്തമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ബിജെപിക്ക് എംഎല്‍എമാരില്ല. അവരുടെ ഏക അക്കൗണ്ട് എല്‍ഡിഎഫ് പൂട്ടിച്ചു. അതേസമയം ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു.  ഉത്തരവാദിത്തത്തോടെ സംസാരിക്കുന്ന ആരും സിപിഐ എം ബിജെപിയെ സഹായിക്കുന്നുവെന്ന് പറയില്ല--കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് സിപിഐ എമ്മിനെതിരായി ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സീതാറാം യെച്ചൂരി. 'ഭാരത് ജോഡോ' ജാഥ കോണ്‍ഗ്രസിന്റെ ആഭ്യന്തരവിഷയമാണെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.  ജനാധിപത്യ സംവിധാനത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ടികള്‍ക്കും അവരവരുടെ പരിപാടികള്‍ നടത്താന്‍ അവകാശമുണ്ട്. സിപിഐ എമ്മാണ് ഏറ്റവും കൂടുതല്‍ ജാഥകള്‍ നടത്തിയിട്ടുള്ളത്. ഈ മാസം വീണ്ടും പ്രതിഷേധപരിപാടികള്‍ നടത്തുന്നുണ്ട്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ട്രേഡ് യൂണിയന്‍ അംഗങ്ങളും ഇതില്‍ വന്‍തോതില്‍ പങ്കെടുക്കും. കേരളത്തില്‍ കോണ്‍ഗ്രസ് 18 ദിവസം ജാഥ നടത്തുന്നതിന്റെ കാരണമൊക്കെ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു   Read on deshabhimani.com

Related News