അര്‍ണബ്‌, ബാലാകോട്ട്, പുല്‍വാമ, വ്യാജ ടിആര്‍പി: കേന്ദ്രം മറുപടി പറഞ്ഞേതീരു- യെച്ചൂരി



ന്യൂഡൽഹി > രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരം അർണബ്‌ മുൻക്കൂട്ടി അറിഞ്ഞത്‌ അന്വേഷിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർടികൾ. വിഷയത്തിൽ കേന്ദ്രം മറുപടി പറഞ്ഞേ തീരൂവെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ പറഞ്ഞു. വ്യാജ ടിആർപി , ബാലാകോട്ട്‌, പുൽവാമ എന്നിവയില്‍ ഗുരുതര ചോദ്യമുയർത്തുന്നതാണ്‌ മുംബൈ പൊലീസിന്റെ കുറ്റപത്രമെന്നും യെച്ചൂരി കുറിച്ചു. വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന്‌ എൻസിപി വക്താവ്‌ മഹേഷ്‌ തപാസെ ആവശ്യപ്പെട്ടു.  നേരത്തെ കോൺഗ്രസും ജെപിസി അന്വേഷണം ആവശ്യപ്പെട്ടു. അർണബിനെ പട്ടാളവിചാരണയ്‌ക്ക്‌ വിധേയനാക്കണമെന്ന്‌ ശിവസേന ആവശ്യപ്പെട്ടു.  ചില സൈനിക രഹസ്യങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർപോലും അറിയാറില്ല. അർണബിന്റെ കാര്യത്തിൽ എന്ത്‌ നടപടിയാണ്‌ കേന്ദ്രം സ്വീകരിക്കുക എന്നാണ്‌ അറിയേണ്ടതെന്നും- ശിവസേനാ വക്താവ്‌ സഞ്‌ജയ്‌ റൗത്ത്‌ പറഞ്ഞു.   Read on deshabhimani.com

Related News