സിദ്ധരാമയ്യക്ക്‌ കോവിഡ് സ്ഥിരീകരിച്ചു



ബംഗ്ലൂരു> കര്‍ണാടക  മുഖ്യമന്ത്രി  യെദിയൂരിയപ്പക്ക്  പിന്നാലെ  മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. സിദ്ധരാമയ്യ തന്നെയാണ് രോഗ വിവരം അറിയിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതിനെത്തുടര്‍ന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ  ബാംഗ്ലൂർ  നഗരത്തിലെ  ഒരു  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് . കഴിഞ്ഞ  ദിവസങ്ങളിൽ താനുമായി നേരിട്ട്  സമ്പർക്കത്തിൽ  വന്നവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. Read on deshabhimani.com

Related News