പങ്കാളിയെ വെട്ടിനുറുക്കിയ സംഭവം: പ്രതിയുമായി പോയ വാഹനത്തിനുനേരെ ആക്രമണം

Twitter/ANI


ന്യൂഡൽഹി> ഡൽഹിയിൽ പങ്കാളിയെ 35 കഷണമായി വെട്ടിനുറുക്കിയ കേസിലെ പ്രതി അഫ്‌താബ്‌ പൂനെവാലെയുമായി പോയ പൊലീസ്‌ വാഹനത്തിനുനേരെ ആക്രമണം. രോഹിണിയിലെ ഫോറൻസിക്‌ ലാബിൽ നുണപരിശോധനയ്‌ക്ക്‌  ശേഷം തിങ്കൾ വൈകിട്ട്‌ ആറോടെ പുറത്തിറങ്ങവെ ഹിന്ദുസേനക്കാരെന്ന്‌ അവകാശപ്പെട്ടെത്തിയ അഞ്ചംഗസംഘം ആക്രമിക്കുകയായിരുന്നു. രണ്ടുപേർ വാൾ വീശിയതോടെ പൊലീസ്‌ തോക്കെടുത്തു. സബ് ഇൻസ്പെക്ടറും നാല് പൊലീസുകാരുമാണ്‌ പ്രതിക്കൊപ്പം ഉണ്ടായിരുന്നത്‌. കൂടുതൽ പൊലീസെത്തി അക്രമികളെ പിടികൂടി.  ആക്രാശത്തോടെ വാഹനത്തിന്റെ പിൻവാതിൽ തുറന്ന്‌ അഫ്‌താബിന്‌ നേർക്ക്‌ വാൾ വീശിക്കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്‌. വാഹനം വേഗത്തിൽ ഓടിച്ചുപോയതിനാൽ അഫ്‌താബിനെ ആക്രമിക്കാനായില്ല. കൊലപാതകത്തെ ലൗജിഹാദുമായി കൂട്ടിക്കെട്ടി തീവ്രഹിന്ദു സംഘടനകൾ ആദ്യം മുതലേ  വ്യാപക പ്രചാരണം നടത്തുന്നുണ്ട്‌. ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയും ഇത്‌ ഏറ്റുപിടിച്ചു. കൊല്ലപ്പെട്ട ശ്രദ്ധ വാക്കറുടെ ശരീരം വെട്ടിമുറിക്കാൻ ഉപയോഗിച്ച കൂടുതൽ ആയുധങ്ങളും തിങ്കാളാഴ്‌ച കണ്ടെടുത്തു. മറ്റൊരു പെൺകുട്ടിക്ക്‌ അഫ്‌താബ്‌ സമ്മാനിച്ച ശ്രദ്ധയുടെ മോതിരവും വീണ്ടെടുത്തിട്ടുണ്ട്‌. ശരീരഭാഗം ശ്രദ്ധയുടേതെന്നു കരുതി പരിശോധന; തെളിഞ്ഞത്‌ മറ്റൊരു കൊല പങ്കാളിയെ വെട്ടിമുറിച്ച്‌ വനത്തിൽ ഉപേക്ഷിച്ച ശ്രദ്ധ വാക്കർ കൊലപാതകം അന്വേഷിക്കുന്നതിനിടെ കിഴക്കൻ ഡൽഹിയിൽ സമാനമായ മറ്റൊരു കേസിന്റെ ചുരുളഴിഞ്ഞു. പാണ്ഡവ് നഗർ സ്വദേശി അഞ്ജൻ ദാസിനെ രണ്ടാം ഭാര്യയും അവരുടെ മകനും ചേർന്ന്‌ വെട്ടിനുറുക്കി ഉപേക്ഷിച്ചതാണ്‌ കണ്ടെത്തിയത്‌. രാംലീല മൈതാനിയിൽനിന്ന്‌ ലഭിച്ച ശരീരഭാഗം ശ്രദ്ധയുടേതാണെന്നു  കരുതി പരിശോധിക്കുന്നതിനിടെയാണ്‌ സംഭവം പുറത്തായത്‌. മറ്റു സ്‌ത്രീകളുമായി ബന്ധമുണ്ടെന്ന്‌ സംശയിച്ചാണ്‌ ഭാര്യ പൂനവും മകൻ ദീപക്കും ചേർന്ന്‌ മദ്യത്തിൽ മയക്കുമരുന്ന്‌ കലർത്തി നൽകിയശേഷം കഴുത്തറുത്ത്‌ കൊന്നത്‌. ശേഷം ശരീരം വെട്ടിമുറിച്ച്‌ ഫ്രിഡ്‌ജിലാക്കി. പലപ്പോഴായി പാണ്ഡവ്‌ നഗറിലും സമീപത്തും  ഉപേക്ഷിച്ചു. മെയ്‌ മുപ്പതിനാണ്‌ കൃത്യം നടന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചു. ബിഹാറിൽ മറ്റൊരു ഭാര്യയും എട്ടു മക്കളുമുള്ള ദാസിനെ 2017ലാണ്‌ പൂനം വിവാഹം ചെയ്‌തത്‌. ഇവരുടെ ആദ്യ ഭർത്താവ്‌ മരിച്ചിരുന്നു. ദാസിന്റെ കാലും ചില ശരീരഭാഗങ്ങളും ജൂൺ അഞ്ചിനാണ്‌ രാംലീല മൈതാനിയിൽനിന്ന്‌ കിട്ടിയത്‌. Read on deshabhimani.com

Related News