ശശി തരൂർ നാമനിർദേശ പത്രിക നൽകി; മത്സരം മല്ലികാർജുൻ ഖാർഗെയുമായി



ന്യൂഡൽഹി> കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് ശശി തരൂര്‍ എഐസിസി ആസ്ഥാനത്തെത്തി നാമനിര്‍ദേശ പത്രിക നല്‍കി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ച ശേഷമാണ പത്രിക നല്‍കാനെത്തിയത്. അധ്യക്ഷ സ്ഥാനത്തേക്ക്  മല്ലികാർജുൻ ഖാർഗെക്കായിരിക്കും ഹെെക്കമാൻഡ് പിന്തുണയെന്ന് ഏകദേശം ഉറപ്പായി. ഇതോടെ മത്സരം ശശി തരൂരും ല്ലികാർജുൻ ഖാർഗെയും  തമ്മിലായിരിക്കും. സ്ഥാനാർഥിത്വം ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും ഖാർഗെയുടെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്യുന്നുവെന്നും തരൂർ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന് ദിഗ്‌വിജയ് സിങ് അറിയിച്ചു. പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദവിയിലേക്ക് താന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിക്കുകയാണെന്ന് ദിഗ്‌വിജയ് സിങ് വ്യക്തമാക്കി. മല്ലികാർജുൻ ഖാർഗെ വെെകിട്ട് നാമനിർദേശ പത്രിക നൽകിയേക്കും. നാമനിർദേശ പത്രിക നൽകാനുള്ള അവസാന തിയതി ഇന്നാണ്. ഖാർഗെക്ക് കോൺഗ്രസിശന നയിക്കാൻ കഴിയുമെന്ന് മുകുൾ വാസ്നികും പറഞ്ഞു.     Read on deshabhimani.com

Related News