ത്രിപുരയിൽ 
എസ്‌എഫ്‌ഐ 
ജാഥ 
തടയാൻ ശ്രമം



ന്യൂഡൽഹി ത്രിപുരയിൽ എസ്‌എഫ്‌ഐയുടെ വടക്കുകിഴക്കൻ ജാഥയ്‌ക്കുനേരെ പൊലീസ് അതിക്രമം. കുമാർഘാട്ട്‌ നഗരത്തിൽ വൻ സായുധ പൊലീസ് സന്നാഹം ജാഥ തടഞ്ഞു. ബിജെപി സർക്കാരിന്റെ തീട്ടൂരം അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച് പെൺകുട്ടികളടക്കമുള്ള പ്രവർത്തകർ ചെറുത്തുനിന്നു. ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ മുന്നോട്ടുപോയി. എസ്‌എഫ്‌ഐയും ആദിവാസി വിദ്യാർഥി യൂണിയനായ ടിഎസ്‌യുവും സംയുക്തമായാണ് മാർച്ച് നടത്തിയത്. പരിപാടിക്കായി സജ്ജീകരിച്ചിരുന്ന വേദി വെള്ളിയാഴ്ച രാത്രി പൊലീസ് പൊളിച്ചുനീക്കി. ശനിയാഴ്ച അതേ സ്ഥലത്തുതന്നെ വിദ്യാർഥികൾ പൊതുയോഗം സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രി മണിക്‌ സർക്കാരാണ്‌ ജാഥ വെള്ളിയാഴ്ച അഗർത്തലയിൽ ഉദ്‌ഘാടനം ചെയ്‌തത്‌. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ പ്രക്ഷോഭം ശക്തമായി തുടരുമെന്നും ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ലെന്നും എസ്‌എഫ്‌ഐ പ്രസിഡന്റ്‌ വി പി സാനു പറഞ്ഞു. Read on deshabhimani.com

Related News