വനിതാ നേതാവിന്റെ പീഡന പരാതി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷന് മുൻകൂർ ജാമ്യം



ന്യൂഡൽഹി> വനിതാ നേതാവിന്റെ പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി വി ശ്രീനിവാസിന് സുപ്രീംകോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. അസം പോലീസ് രജിസ്‌റ്റർ ചെയ്‌ത‌ കേസിലാണ് ജാമ്യം. മാര്‍ച്ച് 25ന് ഛത്തീസ്‌ഗഡില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ശ്രീനിവാസ് തന്നെ ലിംഗപരമായി അവഹേളിക്കുകയും മേല്‍ക്കോയ്മ കാണിക്കുകയും ചെയ്‌തതായി അസം യൂത്ത് കോൺഗ്രസ് അധ്യക്ഷയായിരുന്ന അങ്കിത പരാതി നൽകിയിരുന്നു. ഐപിസി സെക്ഷന്‍ 509, 294, 341, 352, 354, 354 എ (iv), 506, ഐടി ആക്‌ട് സെക്ഷന്‍ 67 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. എന്നാൽ ശ്രീനിവാസിനെതിരെ പരാതി നൽകിയ അംഗിത ദത്തയെ പാർട്ടിയിൽ നിന്ന്‌ പുറത്താക്കുകയായിരുന്നു. ആറ്‌ വർഷത്തേക്കാണ്‌ പുറത്താക്കിയത്‌. Read on deshabhimani.com

Related News