എസ്‌ബിഐ യോനോ വിൽപ്പനയ്‌ക്ക്‌ ; അനുബന്ധ കമ്പനിയാക്കാൻ നീക്കം



കൊച്ചി എസ്‌ബിഐയുടെ ഓൺലൈൻ ബാങ്കിങ്‌ പ്ലാറ്റ്‌ഫോമായ ‘യോനോ’ അനുബന്ധ കമ്പനിയാക്കാൻ നീക്കം. കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണനയത്തിന്റെ ഭാഗമാണ്‌ നടപടി. 2017 നവംബർ ഇരുപത്തഞ്ചിനാണ്‌ എസ്‌ബിഐ യോനോ അവതരിപ്പിച്ചത്‌. അക്കൗണ്ട്‌ തുറക്കൽ, പണംനൽകൽ, വായ്‌പ, ടിക്കറ്റ്‌ ബുക്കിങ്‌, ഓഫ്‌ലൈൻ റീട്ടെയിൽ തുടങ്ങി അറുപതിലധികം ഇ-– -കൊമേഴ്സ് സേവനം ഇതിലൂടെ ലഭിക്കും. എസ്‌ബിഐയുടെ 60 ശതമാനം ഇടപാടും യോനോവഴിയാണ്‌. അനുബന്ധ കമ്പനിയാക്കി ബാങ്കിൽനിന്ന്‌ വേർപെടുത്തി  വിൽക്കാനാണ്‌ നീക്കം. യോനോ ‘ഓൺലൈൻ സൂപ്പർമാർക്കറ്റ്‌’ എന്ന നിലയിലായപ്പോൾ ഉപയോക്താക്കളുടെ വിവരം ചോരുന്നതായും ഇത്‌ തട്ടിപ്പിന്‌ ഇടയാക്കുന്നതായും പരാതിയുണ്ട്‌. എസ്‌ബിഐയുടെ 56 ശതമാനം ഓഹരിമാത്രമാണ്‌ കേന്ദ്രസർക്കാരിന്റെ കൈവശമുള്ളത്‌. ബാങ്ക്‌ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്‌.  പാർലമെന്റ്‌ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനിരിക്കുകയാണ്‌. എസ്‌ബിഐ പേമെന്റ്‌ സർവീസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, എസ്‌ബിഐ ഇൻഫ്രാ തുടങ്ങി ഇരുപതോളം അനുബന്ധ കമ്പനികൾ നിലവിലുണ്ട്‌.   Read on deshabhimani.com

Related News