ശരദ് പവാറിന് വധഭീഷണിയെന്ന് എന്‍സിപി



മുംബൈ > എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനുനേരെ വധഭീഷണിയെന്ന് ആരോപണം. സമൂഹമാധ്യമത്തിലാണ് ഭീഷണി ഉയര്‍ന്നത്. പവാറിന്റെ മകളും ലോക്-സഭാ അം​ഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തില്‍ എന്‍സിപി പ്രവര്‍ത്തകര്‍ മുംബൈ പൊലീസ് ചീഫിനെ കണ്ട് നടപടി ആവശ്യപ്പെട്ടു.  ഫെയ്സ്ബുക്കിലാണ് വധഭീഷണി. ശരദ് പവാറിന് നരേന്ദ്ര ധാബോൽക്കറുടെ വിധി വരുമെന്നാണ് സന്ദേശത്തിലുള്ളടത്. ഇതിന്റെ സ്-ക്രീന്‍ ഷോട്ടുകള്‍ സുപ്രിയ സുലെ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. 2013 ആ​ഗസ്‌ത്‌ ഇരുപതിനാണ് ബൈക്കിലെത്തിയ അക്രമികള്‍ നരേന്ദ്ര ധാബോല്‍ക്കറെ വെടിവച്ചുകൊന്നത്. Read on deshabhimani.com

Related News