നൂപുർ ശർമയെ വിമർശിച്ചതിൽ രോഷം ; ജഡ്‌ജിമാരെ വേട്ടയാടി 
സംഘപരിവാരം



ന്യൂഡൽഹി പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാവ്‌ നൂപുർ ശർമയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ജഡ്‌ജിമാരെ കടന്നാക്രമിച്ച് സംഘപരിവാറുകാർ. ജഡ്‌ജിമാരായ സൂര്യകാന്ത്‌, ജെ ബി പർധിവാല എന്നിവരെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളുംമറ്റും സംഘപരിവാർ അനുകൂല പോർട്ടലുകളില്‍ വ്യാപകമായി. ‘സുപ്രീംകോടതി ഇസ്ലാമിസ്റ്റുകളെപ്പോലെ പെരുമാറുന്നു. നൂപുർ ശർമയെ വേട്ടയാടുന്ന ആരോപണം ഉന്നയിച്ചു’–  ‘ഓപ്‌ ഇന്ത്യ’ എഡിറ്റോറിയൽ ഡെസ്‌ക്  റിപ്പോർട്ടിൽ പറയുന്നു.  റിപ്പോര്‍ട്ടിനെതിരെ നടപടി ആവശ്യപ്പെട്ട്‌ തൃണമൂൽ നേതാവ്‌ സാകേത്‌ ഗോഖലെ സുപ്രീംകോടതിയെ സമീപിച്ചു. ജഡ്‌ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് നിയമവാഴ്ച അപകടത്തിലാക്കുമെന്നും സമൂഹമാധ്യമങ്ങളിൽ കർശനനിയന്ത്രണം കൊണ്ടുവരുന്നത് പാർലമെന്റ്‌ പരിശോധിക്കണമെന്നും ജസ്റ്റിസ്‌ പർധിവാല കഴിഞ്ഞദിവസം പ്രതികരിച്ചു. ജഡ്‌ജിമാർ ഭരണഘടനയോടുമാത്രം ഉത്തരം പറഞ്ഞാൽ മതിയാകുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണയും സൈബർ കടന്നാക്രമണത്തോട്‌ പരോക്ഷമായി പ്രതികരിച്ചു.   Read on deshabhimani.com

Related News