ക്രൈസ്‌തവ ദേവാലയം ആക്രമിച്ച്‌ ഹനുമാൻ വിഗ്രഹം സ്ഥാപിച്ചു ; ആക്രമണത്തിനു പിന്നിൽ 
സംഘപരിവാർ



മംഗളൂരു   ദക്ഷിണ കന്നഡയിലെ കഡബയിൽ ക്രൈസ്‌തവ ദേവാലയം  കൊള്ളയടിച്ചശേഷം ഹനുമാൻ വിഗ്രഹം സ്ഥാപിച്ചു. പേരടുക്ക രഞ്ചിലാടിയിലെ ഇമ്മാനുവൽ അസംബ്ലി ഓഫ്‌ ഗോഡ്‌ പെന്തക്കോസ്‌ത്‌ ചർച്ചിൽ മെയ്‌ ഒന്നിന്‌ രാത്രിയിലാണ്‌ അതിക്രമം. പ്രധാന വാതിൽ തകർത്ത്‌ അകത്തുകടന്ന സംഘം കുരിശ്‌ തല്ലിപ്പൊളിച്ചശേഷം കാവിക്കൊടി നാട്ടി. പള്ളിക്കകത്ത്‌ ഹനുമാന്റെ ചിത്രവും സ്ഥാപിച്ചു. അകത്തുണ്ടായിരുന്ന അലമാര തകർത്ത്‌ രേഖകളെല്ലാം നശിപ്പിച്ചതായും മലയാളിയായ പാസ്‌റ്റർ ഫാ. ജോസ്‌ വർഗീസ്‌ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ദേവാലയത്തിൽ നവീകരണപ്രവൃത്തികൾ നടക്കുകയാണ്‌. ബജ്‌റംഗദൾ അടക്കമുള്ള സംഘപരിവാറാണ് അക്രമത്തിനു പിന്നിലെന്നാണ്‌ പരാതി. ബുധനാഴ്‌ച രാത്രിയിൽ പള്ളിയിലേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചു.  അക്രമികളെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷിക്കുകയാണെന്നും ദക്ഷിണ കന്നഡ എസ്‌പി ഋഷികേശ്‌ ഭഗവാൻ സോണവാനെ പറഞ്ഞു. Read on deshabhimani.com

Related News