മകനെ രക്ഷിക്കാൻ ഷാറൂഖിനോട്‌ 25 കോടി ആവശ്യപ്പെട്ടു; സമീർ വാങ്കഡെയ്‌ക്കെതിരെ സിബിഐ കേസ്‌



മുംബൈ > ബോളിവുഡ്‌ താരം ഷാറൂഖ്‌ ഖാനോട്‌ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ നർകോട്ടിങ്‌ കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോണൽ മുൻ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ സിബിഐ കേസെടുത്തു. ഷാറൂഖിന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന്‌ കേസിൽനിന്ന്‌ രക്ഷിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ്‌ കേസ്‌. 2021 ഒക്‌ടോബറിൽ മുംബൈയിലെ ക്രൂയിസ്‌ കപ്പലിൽ നടന്ന ലഹരി പാർടിക്കിടെ ആര്യൻ ഖാനെ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്‌തിരുന്നു. 22 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ്‌ ആര്യന്‌ ജാമ്യം ലഭിച്ചത്‌. വാങ്കഡെയുടെ നേതൃത്വത്തിൽ കുറ്റപത്രത്തിൽ തിരിമറി നടത്തിയെന്ന്‌ സിബിഐ അധികൃതർ നേരത്തേ ആരോപിച്ചിരുന്നു. വാങ്കഡെയ്‌ക്കും എൻസിബിയിലെ ഇന്റലിജൻസ് ഓഫീസറായിരുന്ന ആശിഷ് രഞ്ജനുമടക്കം നാലു പേർക്കെതിരെ സിബിഐ അന്വേഷണം നടത്തും. വാങ്കഡെ വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചെന്നും വിദേശയാത്രകൾ ശരിയായി വിശദീകരിക്കാൻ കഴിഞ്ഞില്ലെന്നും സിബിഐ അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News