രാജസ്ഥാൻ സർക്കാരിലെ അഴിമതി; സച്ചിൻ പൈലറ്റും കോൺഗ്രസ്‌ വിടുന്നുവെന്ന്‌ റിപ്പോർട്ട്‌



ജയ്‌പുർ > രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു. പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. ‘പ്രഗതിശീല്‍ കോണ്‍ഗ്രസ്’ എന്ന പേരിലാണ് പാര്‍ട്ടി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനം ഐപാക് ആണ് സച്ചിന്റെ പാര്‍ട്ടി രൂപീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രില്‍ 11നു സച്ചിന്‍ നടത്തിയ നിരാഹാര സമരവും കഴിഞ്ഞ മാസം അജ്‌മീറില്‍ നിന്നു ജയ്‌പുര്‍ വരെ സച്ചിന്‍ നടത്തിയ അഞ്ച് ദിവസത്തെ യാത്രയുടേയും സംഘാടകര്‍ ഐപാകായിരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പലവട്ടം ചർച്ച നടത്തിയിരുന്നു. ഒടുവിൽ കഴിഞ്ഞ മാസം 29നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുൻകയ്യെടുത്തു ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിക്കുകയും പ്രശ്നം തീർന്നതായി നേതൃത്വം അവകാശപ്പെടുകയും ചെയ്‌തതാണ്. Read on deshabhimani.com

Related News