മധ്യപ്രദേശിൽ 
ആര്‍എസ്എസുകാര്‍ക്ക് സര്‍ക്കാര്‍ ജോലി ; ജില്ലാ, ബ്ലോക്ക്‌ കോ–-ഓർഡിനേറ്റർമാരായി നിയമിച്ചത് 
88 ആര്‍എസ്എസുകാരെ



ന്യൂഡൽഹി മധ്യപ്രദേശിൽ സർക്കാർ തസ്‌തികകളിൽ ആർഎസ്‌എസുകാരെ തിരുകിക്കയറ്റുന്നതായി വെളിപ്പെടുത്തി വാർത്താ പോർട്ടലായ ‘ന്യൂസ്‌ ലോണ്ട്‌റി’. ജില്ല, ബ്ലോക്ക്‌ കോ–-ഓർഡിനേറ്റർമാരായി 89 തസ്‌തികയിലേക്ക്‌ ബിജെപി സർക്കാർ നിയമിച്ച 88 പേരും ആർഎസ്‌എസുകാരാണെന്ന്‌ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചായത്ത്‌ (എക്‌സ്‌റ്റൻഷൻ ടു ഷെഡ്യൂൾഡ്‌ ഏരിയാസ്‌) ആക്ട്‌ പ്രകാരമാണ് കോ–-ഓർഡിനേറ്റർമാരെ നിയമിക്കാന്‍ ശിവ്‌രാജ്‌സിങ് ചൗഹാൻ സർക്കാർ തീരുമാനിച്ചത്‌.  500 രൂപ മുടക്കി ഫീസ് അടച്ച് പതിനായിരത്തോളം പേര്‍ അപേക്ഷിച്ചു. വിദ്യാഭ്യാസയോഗ്യതകളുടെയും മാർക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപ്പട്ടിക ഫെബ്രുവരി നാലിനു പുറത്തിറക്കി. ഫെബ്രുവരി ഒമ്പതിനും 10നും 11നുമായിരുന്നു അഭിമുഖം തീരുമാനിച്ചു. അഭിമുഖത്തിന്‌ എത്താൻ ആദ്യം അറിയിപ്പ്‌ ലഭിച്ച 12 പേർക്ക്‌ അഭിമുഖം റദ്ദാക്കിയെന്ന അറിയിപ്പ്‌ പിന്നീട്‌ ലഭിച്ചു. ബ്ലോക്ക്‌ കോ–-ഓർഡിനേറ്റർമാരായി നിയമനം ലഭിച്ച 71 പേരും ജില്ലാ കോ–- ഓർഡിനേറ്റർമാരായി നിയമനം ലഭിച്ച 14 പേരും ചുരുക്കപ്പട്ടികയിൽ ഇല്ലാത്തവരാണ്‌.  ചുരുക്കപ്പട്ടികയിൽ ഉള്ളവർ തുടർച്ചയായി ബന്ധപ്പെട്ട വകുപ്പുകൾക്ക്‌ പരാതി നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കുമുള്ള ഒരുക്കത്തിലാണ്‌ ഇവര്‍.   Read on deshabhimani.com

Related News