എവിടെയും ഏത്‌ നേരവും പ്രതിഷേധം അനുവദിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി



ന്യൂഡൽഹി > നിശ്‌ചയിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാന്‍ പാടുള്ളുവെന്ന മുൻ ഉത്തരവിന്‌ എതിരായ പുന:പരിശോധനാഹർജി സുപ്രീംകോടതി തള്ളി. എല്ലായിടത്തും ഏതുനേരത്തും  പ്രതിഷേധം നടത്താൻ അനുവദിക്കാനാകില്ലെന്ന്‌ ജസ്‌റ്റിസ് സഞ്‌ജയ്‌കിഷൻകൗൾ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിരീക്ഷിച്ചു. ‘പ്രതിഷേധിക്കാനും വിയോജിപ്പുകൾ രേഖപ്പെടുത്താനുമുള്ള അവകാശത്തിന്‌ ഭരണഘടന  ചില നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌. എല്ലാ സ്ഥലത്തും ഏത്‌ സമയത്തും പ്രതിഷേധത്തിന്‌ അവകാശമില്ല. പെട്ടെന്ന്‌ പൊട്ടിപുറപ്പെടുന്ന പ്രതിഷേധങ്ങൾ ഒഴിച്ചുനിർത്തിയാൽ, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ പൊതുസ്ഥലം കൈയേറിയുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ല’–- ജസ്‌റ്റിസുമാരായ അനിരുദ്ധാബോസ്‌, കൃഷ്‌ണമുരാരി എന്നിവർ കൂടി അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു. ഷഹീൻബാഗിലെ സമരക്കാരെ ഒഴിപ്പിക്കണമെന്ന ഹർജികൾ വിപുലീകരിച്ചാണ്‌ സുപ്രീംകോടതി ഈ വിഷയത്തില്‍ ഒക്ടോബറിൽ ഉത്തരവിട്ടത്‌. ഇതിനെതിരെ ഷഹീൻബാഗിലെ പ്രക്ഷോഭകരായ വനിതകള്‍ നല്‍കിയ ഹർജിയാണ്‌ തള്ളിയത്‌. Read on deshabhimani.com

Related News