റിപ്പോനിരക്ക് വർധന ; വായ്പകളുടെ 
പലിശ കൂടും



കൊച്ചി   വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോനിരക്ക് വീണ്ടും വർധിപ്പിച്ചു. 50 ബേസിസ് പോയിന്റാണ്‌ (0.50 ശതമാനം) കൂട്ടിയത്. ഇതോടെ റിപ്പോനിരക്ക് 4.90 ശതമാനത്തിൽനിന്ന്‌ 5.40 ശതമാനമായി. 2019 മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ കോവിഡിനുമുമ്പുള്ള നിരക്കും മറികടന്നു. കോവിഡ് വ്യാപനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് 5.15 ശതമാനമായിരുന്നു റിപ്പോനിരക്ക്. ഈ വർഷം മൂന്നാംതവണയാണ് കൂട്ടുന്നത്‌. മൂന്നുതവണയായി 1.40 ശതമാനമാണ് കൂട്ടിയത്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ പണനയസമിതി (എംസിപി) ഒറ്റക്കെട്ടായാണ് നിരക്ക് ഉയർത്താൻ തീരുമാനിച്ചതെന്ന് റിസർവ് ബാങ്ക് വാർത്താക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനാണിതെന്ന് റിസർവ് ബാങ്ക് പറയുന്നു.  മെയ് നാലിന് അപ്രതീക്ഷിതമായി 40 പോയിന്റും ജൂണിൽ വീണ്ടും 50 പോയിന്റും കൂട്ടിയിരുന്നു. വായ്പകളുടെ 
പലിശ കൂടും റിപ്പോനിരക്ക് വീണ്ടും ഉയർത്തിയത് വായ്പകളുടെ പലിശഭാരം വർധിപ്പിക്കും. റിസർവ് ബാങ്കിൽനിന്നുള്ള വായ്പയ്ക്ക് കൂടുതൽ പലിശ നൽകേണ്ടിവരുന്നതിനാൽ വാണിജ്യ ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന ഭവന, വാഹന, വ്യക്തിഗത, വസ്തു തുടങ്ങിയ എല്ലാ  വ്യക്തിഗത വായ്പകളുടെയും പലിശനിരക്ക് ഉയർത്തും.   റിപ്പോനിരക്ക് വർധനയുടെ തോതിൽത്തന്നെ (0.50 ശതമാനം)  ബാങ്ക് വായ്പകളുടെ പലിശനിരക്ക്‌ കൂടും. അതിനനുസരിച്ച് മാസംതോറുമുള്ള വായ്പ തിരിച്ചടവ് തുക (ഇഎംഐ) വർധിക്കുകയോ  വായ്പയുടെ കാലാവധി നീട്ടുകയോ ചെയ്യേണ്ടിവരും.  വായ്പത്തുകയോ കാലാവധിയോ വർധിക്കുന്നതിനനുസരിച്ച്   അധികഭാരത്തിന്റെ തോതും ഉയരും.   Read on deshabhimani.com

Related News