2000 രൂപ നോട്ട്‌ പിൻവലിക്കൽ: ഒടുവില്‍ കുറ്റസമ്മതം



ന്യൂഡൽഹി> നോട്ടുനിരോധനത്തിനെതിരെ ജനരോഷമുയര്‍ന്നപ്പോള്‍ ‘50 ദിവസത്തിനകം ഫലം കണ്ടില്ലെങ്കിൽ എന്നെ ജീവനോടെ കത്തിച്ചോളൂ’ എന്ന് 2016 നവംബർ 13ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായി. ആറു വർഷം കഴിഞ്ഞിട്ടും നോട്ടുനിരോധനത്തിന്റെ കെടുതി തുടരുന്നു.  നോട്ടുനിരോധനം വൻഅബദ്ധമായെന്നാണ് 2000 രൂപ നോട്ട്‌ പിൻവലിച്ച് റിസർവ്‌ ബാങ്ക് ഏറ്റുപറയുന്നത്. ഉയർന്ന മൂല്യമുള്ള നോട്ടുകളിലാണ്‌ കള്ളപ്പണനിക്ഷേപമെന്ന്‌ ആരോപിച്ചാണ്‌ ആയിരത്തിന്റെയും 500ന്റെയും കറൻസി റദ്ദാക്കിയത്‌. പകരം 2000ന്റെ കറൻസി ഇറക്കിയതോടെ സർക്കാരിന്റെ ലക്ഷ്യം ചോദ്യംചെയ്യപ്പെട്ടു.  കള്ളപ്പണനിക്ഷേപം മുഖ്യമായും റിയൽ എസ്‌റ്റേറ്റിലും സ്വർണത്തിലുമാണെന്ന്‌ റിസർവ്‌ ബാങ്ക്‌ നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവിൽ പ്രചാരത്തിലുള്ള നോട്ടുകളിൽ 11 ശതമാനം 2000ന്റേതാണെന്ന്‌ റിസർവ്‌ ബാങ്ക്‌ വ്യക്തമാക്കുന്നു. അതായത്‌ 3.62 ലക്ഷം കോടിയോളം രൂപയുടെ നോട്ടുകൾ. എടിഎമ്മുകളിലോ സാധാരണ ഇടപാടുകളിലോ 2000ത്തിന്റെ നോട്ട്‌ നേരത്തേതന്നെ ഒഴിവാക്കപ്പെട്ടു. 3.62 ലക്ഷം കോടിയിൽ ഗണ്യമായ പങ്ക്‌ കള്ളപ്പണനിക്ഷേപമായി മാറിയെന്ന് വ്യക്തം.  ഡിസംബറിലെ കണക്കുപ്രകാരം പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം 32.42 ലക്ഷം കോടി രൂപയാണ്‌. 2016 നവംബർ നാലിന്‌ ഇത്‌17.74 ലക്ഷം കോടി രൂപയുടെ കറൻസി മാത്രമായിരുന്നു പ്രചാരത്തിൽ ഉണ്ടായിരുന്നത്‌. ഭീകരാക്രമണഫണ്ടും കള്ളനോട്ടും തടയുമെന്ന അവകാശവാദം വെറുതെയായി. നോട്ട്‌ മാറ്റിയെടുക്കൽ ദുരിതമാകും 2000ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാന്‍ ഇടപാടുകാര്‍ കഷ്ടപ്പെടേണ്ടിവരും. മെയ്‌ 23 മുതൽ പ്രതിദിനം  10 നോട്ട്‌  മാത്രമേ ബാങ്ക്‌ വഴി മാറ്റിയെടുക്കാനാകു. വിവാഹച്ചെലവിനോ മറ്റോ രണ്ടു ലക്ഷം രൂപ 2000ന്റെ നോട്ടായി സൂക്ഷിച്ചവര്‍ ചുരുങ്ങിയത്‌ 10 തവണ ബാങ്കിൽ കയറിയിറങ്ങണം. Read on deshabhimani.com

Related News