ബംഗാളിനെ രക്ഷിക്കുക : ബ്രിഗേഡ് മൈതാനിയില്‍ 28ന് ജനകീയ മഹാറാലി



കൊൽക്കത്ത വർഗീയത ചേരിതിരിവുണ്ടാക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തിയും  തൃണമൂലിന്റെ അക്രമ രാഷ്‌ട്രീയ ഭരണത്തിന് അറുതിവരുത്തിയും ബംഗാളിനെ രക്ഷിയ്ക്കുക എന്ന ആഹ്വാനവുമായി കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനി ഞായറാഴ്ച ലക്ഷങ്ങള്‍ അണിനിരക്കുന്ന ജനകീയ മഹാറാലിക്ക്‌ സാക്ഷ്യം വഹിക്കും.  ഇടതുമുന്നണിയും മറ്റ് ജനാധിപത്യ മതേതര കക്ഷികളും സംയുക്തമായി സംഘടിപ്പിക്കുന്ന മഹാസംഗമത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. രണ്ടുവര്‍ഷത്തിനുശേഷം ബ്രിഗേഡ് മൈതാനില്‍ നടക്കുന്ന ഇടതുപക്ഷ റാലി ചരിത്രസംഭവമാക്കാൻ വ്യാപക ഒരുക്കമാണ് സംസ്ഥാനത്താകെ നടക്കുന്നത്.റാലിയുടെ സന്ദേശം വിളംബരം ചെയ്ത് നൂറുകണക്കിന് തെരുവുയോഗങ്ങളും പ്രകടനങ്ങളും ബം​ഗാളിലെ ​ഗ്രാമന​ഗരഭേദമില്ലാതെ ദിവസവും സംഘടിപ്പിക്കുന്നു. ഇടതുമുന്നണിയെ അവഗണിക്കുന്ന മാധ്യമങ്ങൾക്കു പോലും കണ്ടില്ലെന്ന് നടിക്കാനാകാത്ത ജനപങ്കാളിത്തമാണ് ഇടതുറാലികളില്‍. കോടികൾ മുടക്കി മമതയും ബിജെപിയും സംഘടിപ്പിക്കുന്ന പ്രചാരണങ്ങളില്‍നിന്നു വ്യത്യസ്തമായി സാധാരണക്കാര്‍ സ്വയംമുന്നിട്ടിറങ്ങി അണിനിരക്കുന്നതാണ് ഇടതുറാലികളുടെ പ്രത്യേകത. ബിജെപിയും തൃണമൂലും ഒരേപോലെ ജനങ്ങളുടെ ശത്രുക്കളാണെന്നും ഇരുകൂട്ടരെയും ഒറ്റപ്പെടുത്തി സംസ്ഥാനത്തെ രക്ഷിക്കാനുള്ള പോരാട്ടമാണ് ഇടതുമുന്നണി ഉയര്‍ത്തുന്നതെന്നും ഇടതുമുന്നണി ചെയർമാന്‍ ബിമൻ ബസു പറഞ്ഞു. Read on deshabhimani.com

Related News