എംപിമാരുടെ സസ്‌പെൻഷൻ; രാജ്യസഭ സ്‌തംഭിച്ചു



ന്യൂഡൽഹി സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീമും സിപിഐ രാജ്യസഭാ നേതാവ്‌ ബിനോയ്‌ വിശ്വവുമടക്കം 12 എംപിമാരെ ചട്ടവിരുദ്ധമായി സസ്‌പെൻഡ്‌ ചെയ്‌തതിലുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. ഗാന്ധി പ്രതിമയ്‌ക്ക്‌ മുന്നിൽ 12 എംപിമാരും തിങ്കളാഴ്‌ച ധർണ തുടർന്നു. ഐക്യദാർഢ്യവുമായി മറ്റ്‌ പ്രതിപക്ഷ എംപിമാരുമെത്തി. മോദി സർക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരായി എംപിമാർ മുദ്രാവാക്യം മുഴക്കി. ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്‌കറുടെ ചരമവാർഷികത്തിൽ പാർലമെന്റിലെ അംബേദ്‌കർ പ്രതിമയ്‌ക്ക്‌ മുന്നിൽ  സസ്‌പെൻഡ്‌ ചെയ്യപ്പെട്ട എംപിമാർ ആദരാഞ്ജലി അർപ്പിച്ചു. രാജ്യസഭയിലും ലോക്‌സഭയിലും ചട്ടവിരുദ്ധ സസ്‌പെൻഷനെതിരായി പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. രാജ്യസഭയിൽ നടപടികൾ പൂർണമായി സ്‌തംഭിച്ചു. എന്നാൽ, അന്യായ സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന പിടിവാശിയിൽ കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കുകയാണ്‌. ഭരണപക്ഷവും പ്രതിപക്ഷവും ചർച്ചചെയ്‌ത്‌ വിഷയം പരിഹരിക്കാൻ സഭാധ്യക്ഷൻ വെങ്കയ്യ നായിഡു മുന്നോട്ടുവച്ച നിർദേശവും ഭരണപക്ഷം നിരാകരിച്ചു. Read on deshabhimani.com

Related News